തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു. കഴക്കൂട്ടം സ്വദേശിയായ 37 കാരന്റെ നില അതീവഗുരുതരം.







തിരുവനന്തപുരം:  തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു. കഴക്കൂട്ടം സ്വദേശിയായ 37 കാരന്റെ നില അതീവഗുരുതരം.

 കഴക്കൂട്ടം സ്വദേശിയായ യുവാവ് ആശുപത്രിയിലെ ശുചിമുറിയിലാണ് ആത്മഹത്യാശ്രമം നടത്തിയത്. സമയം ഏറെ കഴിഞ്ഞിട്ടും തിരിച്ചെത്താത്തിനെ തുടര്‍ന്ന് ജീവനക്കാര്‍ വാതില്‍ തള്ളി തുറന്നുനോക്കിയപ്പോഴാണ് യുവാവിനെ അതീവഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. കോവിഡ് നെഗറ്റീവായ യുവാവിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് ആത്മഹത്യാ ശ്രമം. കഴിഞ്ഞ മൂന്നാം തിയ്യതിയാണ് യുവാവിനെ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയതത്. നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൂന്ന് രോഗികള്‍ ആത്മഹത്യ ചെയ്തിരുന്നു.

أحدث أقدم