ചരിത്രത്തിലാദ്യമായി ഫയര്‍ & റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാന്‍ ഉത്തരവായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.



തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി ഫയര്‍ & റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാന്‍ ഉത്തരവായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടാതെ 30% വനിതാസംവരണവും സ്ത്രീകള്‍ക്കായി ഉറപ്പാക്കിയിട്ടുണ്ടെന്നും അഗ്‌നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം ഗാര്‍ഡുകളെ ദുരന്തസ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിനു നിയോഗിച്ചു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിന്റെ  ഭാഗമായാണ് ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏര്‍പ്പെടുത്താനും തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

أحدث أقدم