അൺലോക് 5 നവംബർ 30 ലേക്ക് നീട്ടി കൂടുതൽ ഇളവുകളിലല്ല



ന്യൂഡല്‍ഹി: സെപ്​റ്റംബര്‍ 30 മുതല്‍ രാജ്യത്ത്​ പ്രഖ്യാപിച്ച അണ്‍ലോക്​-5 ന്റെ നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 50 ശതമാനം ആളുകള്‍ക്ക്​ പ്രവേശനം അനുവദിച്ചുകൊണ്ട്​ സിനിമ തീയേറ്റര്‍, കായിക പരിശീലന നീന്തല്‍ കുളങ്ങള്‍ എന്നിവ തുറക്കുന്നത്​ തുടരാം. 200ല്‍ കൂടാതെ ആളുകളെ ഉള്‍കൊള്ളിച്ചുള്ള കൂട്ടായ്​മകള്‍ നടത്താനും അനുമതിയുണ്ട്​. അതേസമയം കണ്‍ടെയ്​മെന്‍റ്​ സോണുകളില്‍ ലോക്​ഡൗണ്‍ കര്‍ശനമായിത്തന്നെ നടപ്പാക്കും.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തി​ന്റെ  കണക്കുകള്‍ പ്രകാരം പുതിയ രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ടായിട്ടുണ്ട്​. ഒക്​ടോബര്‍ 15 മുതല്‍ സ്​കൂളുകളും കോച്ചിങ്​ സ്ഥാപനങ്ങളും തുറക്കുന്നത്​ സംസ്ഥാന സര്‍ക്കാറിന്​ തീരുമാനിക്കാമെന്ന്​ ​നേരത്തേ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കിരുന്നു.
കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ നടപ്പിലാക്കുന്നത് കര്‍ശനമായി തന്നെ തുടരുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
എന്നാല്‍ കേരളത്തിലെ കോവിഡ്​ സാഹചര്യം കണക്കിലെടുത്ത്​ സ്​കൂള്‍ തുറക്കുന്നില്ലെന്ന്​ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Previous Post Next Post