എടപ്പാൾ∙ ലോക്ഡൗണിനെ തുടർന്ന് 7 മാസമായി അടച്ചിട്ടിരുന്ന സ്റ്റുഡിയോയിലെ വൈദ്യുതി ബിൽ കുടിശിക 5,24,752 രൂപ!. എടപ്പാൾ കുറ്റിപ്പുറം റോഡിലെ സ്റ്റുഡിയോ ഉടമയ്ക്കാണ് കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പിൽനിന്ന് നോട്ടിസ് ലഭിച്ചത്. തുക അടച്ചില്ലെങ്കിൽ കണക്‌ഷൻ വേർപെടുത്തി നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ ഉടമ ഓഫിസിലെത്തി അന്വേഷിച്ചപ്പോഴാണ് തുക രേഖപ്പെടുത്തുമ്പോൾ സംഭവിച്ച പിഴവാണ് എന്ന് ബോധ്യപ്പെട്ടത്. അവസാന മാസത്തെ ബിൽ തുകയായ 4,200 രൂപ മാത്രമാണ് ഇദ്ദേഹം അടയ്ക്കാൻ ഉണ്ടായിരുന്നത്.
7 മാസമായി അടഞ്ഞുകിടക്കുന്നു; വൈദ്യുതി ബിൽ കുടിശിക 5,24,752 രൂപ!
ജോവാൻ മധുമല
0
Tags
Top Stories