കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നാല് കിലോ സ്വർണം പിടികൂടി. ഫ്ളൈ ദുബായ് വിമാനത്തിൽ ദുബായിയിൽ നിന്നും എത്തിയ നാല് പേരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.
മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞിമാഹിൻ, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അർജൻസ, ഷംസുദ്ദീൻ, തമിഴ്നാട് തിരുനൽവേലി സ്വദേശി കമൽ മുഹയുദ്ദീൻ എന്നിവരാണ് പിടിയിലായത്.
സ്വർണത്തിന് രണ്ടേകാൽ കോടി രൂപയുടെ മൂല്യം വരും. കാലിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഡിആർഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.