കൊച്ചിയിലാണ് സംഭവം.കോതാട് സ്വദേശി പ്രിന്‍സ് സിമേന്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയതിലാണ് ഗുരുതര വീഴ്ചയുണ്ടായത്. സംസ്കാരത്തിനായി മൃതദേഹമില്ലാത്ത പെട്ടിയാണ് ബന്ധുക്കള്‍ പള്ളി സെമിത്തേരിയിലെത്തിച്ചത്. ഇതിനു ശേഷമാണ് മൃതദേഹം പെട്ടിയിലില്ലെന്ന് ബന്ധുക്കള്‍ക്ക് മനസിലായത്.
അതേസമയം, മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമാണ് ഇതിനു കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.