കോവിഡ് സാഹചര്യത്തിൽ ഉത്സവ കാലത്തു കൂടുതൽ ജാഗ്രത വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോഴാണു മോദി രാജ്യത്തിനു മുന്നറിയിപ്പ് നൽകിയത്.
ഒട്ടേറെപ്പേര്‍ അലംഭാവം കാട്ടുന്നുണ്ട്. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വിമുഖത കാട്ടുന്നവര്‍ വര്‍ധിക്കുന്നു. മാസ്ക്കില്ലാതെ പുറത്തിറങ്ങുന്നവര്‍ സ്വന്തം ജീവന്‍ മാത്രമല്ല മറ്റുള്ളവരേയും അപകടത്തിലാക്കുന്നു. വാക്സീന്‍ കണ്ടെത്തുംവരെ കോവിഡിനെതിരായ പോരാട്ടം തീവ്രമായി തുടരേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വൈകിട്ട് ആറിനു ജനങ്ങളോടു സംസാരിക്കുമെന്ന് ചൊവ്വാഴ്ച ട്വിറ്റർ സന്ദേശത്തിലൂടെയാണ് അദ്ദേഹം അറിയിച്ചത്. ലോക്ഡൗണിനുശേഷം ഇത് ഏഴാംതവണയാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത്.
-