ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ ഓണംത്തുരുത്ത് കവലക്കു സമീപം ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്. നീണ്ടൂർ പേരുവേലിൽ പി കെ സജിത് (21) ആണ് മരിച്ചത്. ഇയാളടൊപ്പം യാത്ര ചെയ്ത നീണ്ടൂർ മുകളേൽ കണ്ണനെ (20) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം 5.15 മണിയോടെ ആയിരുന്നു അപകടം. നീണ്ടൂർ മാമ്മൂട്ടിൽ കണ്ടൻകുഞ്ഞിന്റെ മകൻ എം കെ പൊന്നുണ്ണിയുടെ പേരിലുള്ള ഡ്യൂക്ക് ബൈക്ക് ആണ് അപകടത്തിൽപെട്ടത്.