ഒക്ടോബർ 24 ന് സി.പി.എം ഹർത്താൽ




പരിസ്ഥിതി ലോല മേഖല കരടുവിജ്ഞാപനത്തിൽ നിന്ന് ജില്ലയിലെ ഏഴ്‌ വില്ലേജുകളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 24 ന് സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹർത്താൽ നടത്തും. ചിറ്റാർ, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട്, വടശ്ശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ വില്ലേജുകളിലാണ്‌ ഹർത്താൽ. ഇതിൻറെ പ്രചാരണാർത്ഥമുള്ള വാഹന ജാഥകൾ ഒക്ടോബർ 19 മുതൽ 21 വരെ ഈ വില്ലേജുകളിൽ പര്യടനം നടത്തും. കോന്നി – അരുവാപ്പുലം ജാഥയ്ക്ക് പി.ജെ.അജയകുമാർ, ശ്യാംലാൽ, വർഗീസ് ബേബി എന്നിവർ നേതൃത്വം നൽകും

Previous Post Next Post