പാമ്പാടി വെള്ളൂർ ആർ ഐ.ടി ക്വാർട്ടേഴ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു

 
 കോട്ടയം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരവും സാമൂഹ്യ നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

കോട്ടയം ജില്ലയിലെ പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിർമ്മാണം പൂർത്തീകരിച്ച ക്വാർട്ടേഴ്സുകളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് മുഖേന  നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.  

പഠനവും പരിശീലനവും  മികവുറ്റതാക്കുന്നതിന് മികച്ച പരിഗണന.  ഇതിനുതകുന്ന വിധത്തിൽ   അടിസ്ഥാന സൗകര്യവും അക്കാദമിക മേന്മയും വര്‍ധിപ്പിക്കുന്നതിനുള്ള  നിരവധി പ്രവർത്തനങ്ങൾ  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൂർത്തിയായി വരികയാണ്- അദ്ദേഹം പറഞ്ഞു. 

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ   അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് കോളേജിൽ നടന്ന  ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തി.  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഫിലിപ്പോസ് തോമസ്‌,   സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻ്റ് ഡയറക്ടർ ഡോ. സിസ തോമസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. സണ്ണി പാമ്പാടി, പൊതുമരാമത് വകുപ്പ് കെട്ടിടം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ. മാത്യു വർഗീസ്,  പ്രിൻസിപ്പൽ ഡോ. എം.ജെ ജലജ , ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. അനീഷ് മോഹൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ  ഏലിയാമ്മ അനിൽ, സെബാസ്റ്റ്യൻ ജോസഫ്, കെ.എസ് മധുകുമാർ, പി.ടി.എ പ്രസിഡൻ്റ് പി.ജെ സണ്ണി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
أحدث أقدم