കാഞ്ഞിരപ്പള്ളിയിൽ പതിനൊന്ന് വയസുകാരിയെ മൂന്ന് വർഷം പീഡിപ്പിച്ച രണ്ടാനച്ചൻ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി :പതിനൊന്നു വയസുകാരിയായ പെണ്‍കുട്ടിയെ മൂന്ന് വര്‍ഷമായി പീഡിപ്പിച്ചുവന്ന രണ്ടാനച്ഛനെ പോലീസ് അറസ്റ്റു ചെയ്തു. എട്ട് വയസു മുതല്‍ പതിനൊന്ന് വയസു വരെ മൂന്ന് വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ച് വന്നിരുന്ന പത്തനംതിട്ട തടിയൂര്‍ സ്വദേശിയായ നാല്‍പ്പത്തിയാറുകാരനായ രണ്ടാനച്ഛനെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഏഴ് വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയുടെ മാതാവുമൊത്ത് കഴിഞ്ഞുവരികയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ സംശയത്തെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ വനിതാ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലും പരിശോധനയിലുമാണ് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു 

Previous Post Next Post