എൽഡിഎഫിന്റെ ജനവിരുദ്ധതക്കെതിരെ പൊതുജനം ഉണരണം : നാട്ടകം സുരേഷ്

കോട്ടയം: വികസന പദ്ധതികൾക്ക് തടയിടുന്ന എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ, മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കോട്ടയം തിരുനക്കര മൈതാനിയിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരത്തിനെ കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ്  അഭിവാദ്യം ചെയ്തു.



എല്ലാം ശരിയാകും എന്ന് പറഞ്ഞു അധികാരത്തിലേറിയ എൽഡിഎഫ് പക്ഷപാതപരമായും രാഷ്ട്രീയ പാപ്പരത്തിലൂടെയും കേരള ജനതയെ ആകെ വഞ്ചിക്കുകയാണെന്നും . മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ശിവശങ്കരനും, പാർട്ടി സെക്രട്ടറിയുടെ മകനും ഇരുമ്പഴിക്കുള്ളിലായിട്ടും, ഐഎസ്ആർഒ മുൻ ചെയർമാൻ കസ്‌തൂരിരംഗൻ അധ്യക്ഷനായ ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ എൻജിഒ പബ്ലിക് അഫെയേഴ്സ് സെന്റർ കേരളത്തെ മികച്ച ഭരണമുള്ള സംസ്ഥാനമായി തിരഞ്ഞെടുത്ത വാർത്തയിലൂടെ സാക്ഷര കേരളത്തിന്റെ മുൻപിൽ ന്യായീകരണവുമായി പെടാപാടുപെടുകയാണ്. വരും ദിവസങ്ങിൽ അഴിമതിയുടെയും കൊള്ളയുടെയും കൂടുതൽ വിവരങ്ങൾ കേരള ജനത മനസിലാക്കുമെന്നും നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു.
Previous Post Next Post