വാഹനാപകടത്തിൽ യുവതി മരിച്ചു.


ആലപ്പുഴ :   വാഹനാപകടത്തിൽ യുവതി മരിച്ചു. കൊല്ലം ശൂരനാട് അരുണാലയത്തിൽ സുധീഷിന്റെ ഭാര്യ അഞ്ജു വി ദേവ് (26) ആണ് മരിച്ചത്.ആലപ്പുഴ തോട്ടപ്പള്ളിയിലാണ് അപകടം നടന്നത് .കൊല്ലം ശൂരനാട് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ജുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കന്നാലിപാലത്തിന് സമീപം  എതിരെ വന്ന മീൻലോറിയുമായി ഇടിക്കുകയായിരുന്നു. മറ്റു രണ്ടു വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ്‌ അപകടം.അഞ്ജുവിന്റെ അച്ഛൻ വാസുദേവൻ നായർ, അമ്മ രേണുക ദേവി, സഹോദരൻ അരുൺ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എതിരെ വാഹനം വരുന്നത് കണ്ട്, അഞ്ജു സഞ്ചരിച്ച കാർ ഓടിച്ചിരുന്നയാൾ ബ്രേക്ക്പിടിക്കുന്നതിനിടയിൽ കാർ തെന്നി മാറുകയും   എതിരെ വന്ന മീൻവണ്ടി അഞ്ജുവിന്റെ കാറിന്റെ പുറകിൽ ഇടിക്കുകയുമായിരുന്നു എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ റോഡരുകിലെ താഴ്‌ചയിലേക്ക് തെറിച്ചു പോയി. പിൻ സീറ്റീൽ അമ്മക്കൊപ്പമായിരുന്നു അഞ്ജു. ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്നവരെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ അഞ്ജു മരണപ്പെടുകയായിരുന്നു.ക്ലിനിക്കൽ സൈക്കോളജിയിൽഎംഎസ് സി കഴിഞ്ഞ അഞ്ജു ഗവേഷണ വിദ്യാർഥിനിനിയായിരുന്നു
Previous Post Next Post