എം.എം ലോറൻസിന്റെ മകൻ ബി.ജെ.പിയിൽ ചേർന്നു

 


 



കൊച്ചി; മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിൻ്റെ മകൻ അഡ്വ. എബ്രഹാം ലോറൻസ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന് രാധാകൃഷ്ണന്റെ സാന്നിധ്യത്തില് കൊച്ചിയില് നടന്ന വാര്ത്താസമ്മേളനത്തിലാണ് എബ്രഹാം ലോറന്‌സിന്റെ പാര്ട്ടി പ്രവേശനം പ്രഖ്യാപിച്ചത്. 

സി.പി.എം ആദര്ശങ്ങളില് നിന്ന് വ്യതിചലിക്കുകയാണെന്നും ബി.ജെ.പിയുടെ ദേശീയതയില് ആകൃഷ്ടനായാണ് പാര്ട്ടി അംഗത്വം സ്വീകരിക്കാന് തീരുമാനിച്ചതെന്നും എബ്രഹാം ലോറന്‌സ് മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷന് ജെ.പി നദ്ദയില് നിന്നും അടുത്ത ദിവസം അദ്ദേഹം ഓണ്‌ലൈനായായി അംഗത്വം സ്വീകരിക്കും.




Previous Post Next Post