തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

ആലപ്പുഴ:  തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
വെള്ളം ചൂടാക്കുന്നതിനിടെ അടുപ്പിൽ നിന്നും തീപടർന്നാണ് പൊള്ളലേറ്റത്. ആര്യാട് കുറ്റിച്ചിറ വീട്ടിൽ ജലഗതാഗത വകുപ്പ് ജീവനക്കാരൻ ബിജുവിന്റെ ഭാര്യ സജിത (38) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. വീടിന് പുറത്തുള്ള അടുപ്പിൽ വെളളം ചൂടാക്കാൻ മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചപ്പോൾ ഉടുത്തിരുന്ന നൈറ്റിയിലേക്ക് പടരുകയായിരുന്നു. എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റി രുന്നു. മക്കൾ:- വർഷ,അഭിനവ്.
Previous Post Next Post