കോട്ടയം ജില്ലയില്‍ 246 പേര്‍ക്കു കൂടി കോവിഡ് പാമ്പാടിയിൽ - 13 കോവിഡ് കേസുകൾ




കോട്ടയം ജില്ലയില്‍  246 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  244 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.   സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി.  പുതിയതായി 2304 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 

രോഗം ബാധിച്ചവരില്‍ 119 പുരുഷന്‍മാരും 97 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 51 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

334 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5355 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 24346 പേര്‍ കോവിഡ് ബാധിതരായി. 18950 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18732 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം - 41

ചങ്ങനാശേരി - 24

പാമ്പാടി - 13

ഏറ്റുമാനൂർ - 11

നീണ്ടൂർ- 9

മുണ്ടക്കയം, മറവന്തുരുത്ത് - 8

കങ്ങഴ, അകലക്കുന്നം, ടി.വി പുരം -6


പുതുപ്പള്ളി, വൈക്കം,ആർപ്പൂക്കര,വിജയപുരം,മീനച്ചിൽ -5

തിടനാട്, ഉദയനാപുരം, പാല -4

തിരുവാർപ്പ്, വാഴൂർ,കാഞ്ഞിരപ്പള്ളി,കുമരകം, പൂഞ്ഞാർ,മാടപ്പള്ളി,
തൃക്കൊടിത്താനം,അതിരമ്പുഴ, വാകത്താനം,കാണക്കാരി,പനച്ചിക്കാട്,ഈരാറ്റുപേട്ട -3

അയർക്കുന്നം,കല്ലറ ,മാഞ്ഞൂർ,നെടുംകുന്നം, രാമപുരം,ഞീഴൂർ,തലയാഴം,കിടങ്ങൂർ,ചെമ്പ്,കുറവിലങ്ങാട്,എരുമേലി, തലപ്പലം - 2

വെള്ളൂർ, ഭരണങ്ങാനം, ഉഴവൂർ, പള്ളിക്കത്തോട്, ചിറക്കടവ്, മീനടം,കൊഴുവനാൽ, കറുകച്ചാൽ,കടപ്ലാമറ്റം, തലയോലപ്പറമ്പ്, വാഴപ്പള്ളി,അയ്മനം, വെള്ളാവൂർ, കോരുത്തോട്,പായിപ്പാട്, മണർകാട്,എലിക്കുളം 1
أحدث أقدم