ചൊവ്വ, ബുധന്, വ്യാഴം ദിവസങ്ങളില്‍ കെ.എസ്.ആര്.ടി.സി സൂപ്പര്ഫാസ്റ്റ് ടിക്കറ്റ് നിരക്കില് 25% ഇളവ്

 







തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്ഫാസ്റ്റ് സര്വീസുകളിലെ ടിക്കറ്റ് നിരക്കില് 25 ശതമാനം ഇളവ് അനുവദിച്ചു. ചൊവ്വ, ബുധന്, വ്യാഴം ദിവസങ്ങളിലെ നിരക്കുകളിലാണ് ഇളവ് അനുവദിച്ചത്. 

കോവിഡ് പശ്ചാത്തലത്തില് യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാലാണ് ഇളവ് ഏര്‌പ്പെടുത്തിയിരിക്കുന്നത്. സര്വീസുകള് ഏതാണ്ട് എല്ലാം പഴയ രീതിയില് ആരംഭിച്ചിട്ടുമുണ്ട്. യാത്രക്കാരെ കൂടുതല് ആകര്ഷിക്കാനും യാത്രക്കാരുടെ എണ്ണം വര്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ടിക്കറ്റില് ഇളവ് വരുത്താന് കെ.എസ്.ആര്.ടി.സി. തയ്യാറായിരിക്കുന്നത്. 

ചൊവ്വ, ബുധന്, വ്യാഴം ദിവസങ്ങളില് ആദ്യം പരീക്ഷണാടിസ്ഥാനത്തില് നടപ്പാക്കും. ചൊവ്വാഴ്ച അവധി ദിവസമാണെങ്കില് ബുധനാഴ്ച ഈ ഇളവ് ഉണ്ടായിരിക്കില്ല. ബുധനാഴ്ച പൊതു അവധി ദിവസമാണെങ്കില് വ്യാഴാഴ്ചയും ഈ സൗകര്യം ഉണ്ടായിരിക്കില്ല. അവധി ദിവസമല്ലാത്ത എല്ലാ ചൊവ്വ, ബുധന്, വ്യാഴം ദിവസങ്ങളിലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കെ.എസ്.ആര്.ടി.സി. ടിക്കറ്റ് നിരക്കില് ഇളവ് നല്കും


أحدث أقدم