കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത ഹോട്ടലുകൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി






തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഭ​ക്ഷ​ണ​ശാ​ല​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

 ഹോ​ട്ട​ലു​ക​ളി​ൽ വേ​ണ്ട​ത്ര അ​ക​ലം പാ​ലി​ക്കാ​തെ ആ​ളു​ക​ൾ തി​ങ്ങി നി​റ​യു​ന്ന​ത് ഹോ​ട്ട​ലി​ന്‍റെ ന​ട​ത്തി​പ്പു​കാ​ർ അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ നി​ന്നും പ​ബ്ബു​ക​ളി​ൽ നി​ന്നു​മാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ന്ന​തെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഹോ​ട്ട​ലു​ക​ളു​ടെ എ​ണ്ണ​മെ​ടു​ത്താ​ൽ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. അ​തു​കൊ​ണ്ടു​ത​ന്നെ കൂ​ട്ടം​കൂ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഹോ​ട്ട​ലു​ക​ളി​ലെ എ​സി മു​റി​ക​ളി​ൽ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കാ​തെ ആ​ളു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞ് ഇ​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വ​ഴി​യോ​ര ക​ട​ക​ൾ​ക്കു മു​ന്പി​ൽ കൂ​ട്ടം​കൂ​ടു​ന്ന​തും അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ല. ജാ​ഗ്ര​ത​യോ​ടെ ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്ക​ണം. ജാ​ഗ്ര​ത​യോ​ടെ വേ​ണം പൊ​തു​ജ​ന​ങ്ങ​ൾ ഹോ​ട്ട​ലു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Previous Post Next Post