യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു




തിരുവനന്തപുരം: ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. വിതുര തോട്ടുമുക്ക് സ്വദേശി മുഹമ്മദ് കൈഫ്(20)ആണ് മരിച്ചത്.

സുഹൃത്തുക്കളുമൊത്ത് കല്ലാറില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Previous Post Next Post