പാമ്പാടി : ഇന്നലെ (08-10-2026) വൈകുന്നേരം 07:45 ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും മുണ്ടക്കയത്തേക്ക് ഓട്ടോറിക്ഷയിൽ(KL05AD 8382) യാത്രചെയ്ത അഹമ്മദാബാദിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന മുണ്ടക്കയം സ്വദേശിനി സ്വപ്നയുടെയും മകൾ റിയാന്റെയും വിലപ്പെട്ട രേഖകളും പഠന ഉപകരണങ്ങളും അടങ്ങിയ ബാഗ് യാത്രാ മധ്യേ നഷ്ടപ്പെട്ടിരുന്നു തുടർന്ന് കോട്ടയം റയിൽവേ സ്റ്റേഷനിലെ ഓട്ടോഡ്രൈവറായ രമേശ് ചന്ദ്രൻ(മറിയപ്പള്ളി) പാമ്പാടിക്കാരൻ ന്യൂസിൽ വിവരം അറിയിക്കുകയും വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു
പാമ്പാടി ആലാംമ്പള്ളി ആശുപത്രിക്ക് സമീപം വഴിയിൽ വീണു കിടന്ന ബാഗ് അതു വഴി സഞ്ചരിച്ച ബൈക്ക് യാത്രികനായ പൂതകുഴി സ്വദേശി പള്ളിക്കുന്നേൽ വീട്ടിൽ അമൽ റോയ് (21) എന്ന യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ബാഗ് എടുത്ത് തൊട്ടടുത്തുള്ള ആദായക്കട എന്ന പച്ചക്കറി കടയുടെ ഉടമസ്ഥനെ ഏൽപ്പിക്കുകയായിരുന്നു.
പാമ്പാടിക്കാരൻ ന്യൂസിൽ വാർത്ത കണ്ട അമൽ റോയ് അപ്പോൾ തന്നെ ന്യൂസ് ബ്യുറോ റിപ്പോർട്ടർ ദീപക്ക് ടോമുമായി ബന്ധപ്പെട്ടു തുടർന്ന് ദീപക്ക് ടോം ഓട്ടോ ഡ്രൈവർ രമേശ് ചന്ദ്രനുമായി ബന്ധപ്പെട്ട് മുണ്ടക്കയം സ്വദേശിനി സ്വപ്നക്ക് തിരികെ ഏൽപ്പിക്കാനുള്ള നടപടികൾ എടുത്തു വിലപ്പെട്ട രേഖകൾ തിരികെ കിട്ടിയ സന്തോഷത്തിലാണ് മുണ്ടക്കയം സ്വദേശികൾ