പൗരത്വ നിയമം നടപ്പിലാക്കും: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

  




കൊൽക്കത്ത : രാജ്യത്ത് കൊവിഡ് ഭീഷണി ഒഴിയുമ്പോൾ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഷാ നിലപാട് വ്യക്തമാക്കിയത്. മമത ബാനർജിയെ താഴെയിറക്കി പശ്ചിമ ബംഗാളിൽ ബിജെപി ഭരണം നിലവിൽ വരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ പശ്ചിമ ബംഗാളിൽ എത്തിയത്. പൗരത്വ നിയമം നടപ്പിലാക്കും. അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കും. കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടാണ് ആ കാര്യങ്ങൾ. പക്ഷേ, അതെന്തായാലും നടപ്പിലാക്കും. നിയമം നിലവിൽ വരുമെന്നും അമിത്ഷാ പറഞ്ഞു.



Previous Post Next Post