ബീഹാര്‍ : എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്.





പാറ്റ്ന: ബീഹാര്‍ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തായതിന് പിറകെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ടൈംസ് നൗ-സി വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. ടൈംസ് നൗവിന്റെ പ്രവചനം പ്രകാരം എന്‍ഡിഎ 116 സീറ്റുകള്‍ നേടും. 120 സീറ്റുകള്‍ നേടി മഹാസഖ്യം ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും എന്നും ടൈംസ് നൗ- സി വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നു.എബിപിയുടെ സർവേ പ്രകാരം എൻഡിഎയിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനാവും. അവർക്ക് 66 മുതൽ 74 സീറ്റ് ലഭിക്കും.

ടൈംസ് നൗ – സീ വോട്ടർ സർവേ

ടൈംസ് നൗ ചാനലും സീ വോട്ടറും ചേർന്ന് നടത്തിയ സർവേ എൻഡിഎ – 116 മഹാസഖ്യം – മഹാസഖ്യം – 120 എൽജെപി – 01

എബിപിയുടെ സർവേ ഫലം

എൻഡിഎക്ക് 104 മുതൽ 128 സീറ്റ് വരെ ലഭിക്കാം. മഹാസഖ്യത്തിന് 108 മുതൽ 131 വരെ ലഭിക്കാം. എൽജെപിക്ക് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ ലഭിക്കാം.

Previous Post Next Post