കല്ലമ്പലം : 22 യാത്രക്കാരുമായി സഞ്ചരിച്ച കെ.എസ്.ആർ.ടി.സി. ബസ് തിരുവനന്തപുരം കല്ലമ്പലം കടമ്പാട്ട് കോണത്ത് അപകടത്തിൽ പെട്ടു. ആറ്റിങ്ങലിൽ നിന്ന് ഇന്ന് കൊല്ലത്തേക്ക് പോയ കെഎസ്ആർടിസി ബസ് ആണ് ഇന്ന് രാവിലെ ഏഴിന് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.നെടുമങ്ങാട് ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.
കെ.എസ്. ആർ.ടി.സി ബസ് മറിഞ്ഞ് നാലു പേർക്ക് പരിക്ക്.
ജോവാൻ മധുമല
0