അഷ്ടമി മഹോത്സവം: വൈക്കത്ത് കൊടിയേറി

 


വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 6.30നും 7.40നും ഇടയ്ക്ക് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, മേക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാകും ഈ വർഷത്തെ ഉത്സവം. ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തു സൂക്ഷിച്ച് ലളിതമായ ചടങ്ങുകളോടെ ആഘോഷം നടത്തും. ഡിസംബർ എട്ടിന് പുലർച്ചെ 4.30നാണ് പ്രസിദ്ധമായ അഷ്ടമിദർശനം.
Previous Post Next Post