സിബിഐ അന്വേഷണങ്ങൾക്ക് തടയിട്ട് സർക്കാർ





തിരുവനന്തപുരം: സിബിഐ അന്വേഷണത്തിന് തടയിട്ട് സംസ്ഥാന സര്‍ക്കാര്. സിബിഐക്ക് സ്വന്തം നിലക്ക് അന്വേഷണം നടത്താൻ നിലവിൽ ഉണ്ടായിരുന്ന അനുമതി പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ പ്രവര്‍ത്തനത്തിൽ പക്ഷപാതിത്തമുണ്ടെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഉള്ള ആരോപണങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന്ഇതിനകം തന്നെ ഉയര്‍ന്ന് വന്നിരുന്നു. 
Previous Post Next Post