വാഷിങ്ടൺ: ജോ ബൈഡൻ ഇനി അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻ്റ്.
വൈസ് പ്രസിഡൻ്റ് ഇന്ത്യൻ വേരുകളുള്ള കമലാ ഹാരിസും.
അമേരിക്ക കണ്ടത് ഡെമോക്രാറ്റുകളുടെ മിന്നുന്ന വിജയം. ഏറെ അനശ്ചിതത്വങ്ങൾക്കൊടുവിൽ ബൈഡൻ്റെ ജന്മനാടു കൂടിയ പെൻസിൽവേനിയയിൽ നിന്നുള്ള 20 ഇലക്ട്രൽ വോട്ടുകൾ നേടിയതോടെയാണ് 279 ഇലക്ടറല്‍ വോട്ടുമായി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ യു.എസ് പ്രസിഡന്‍റ് സ്ഥാനം ഉറപ്പിക്കുക.. നൊവാഡയും ഡെമോക്രാറ്റുകൾക്ക് ഒപ്പം നിന്നു.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും, നിലവിലെ പ്രസിഡൻറുമായ ഡോണള്‍ഡ് ട്രംപിന് നിലവില്‍ 214 ഇലക്ടറല്‍ വോട്ട് മാത്രമാണ് നേടാനായത്.
അമേരിക്കയുടെ 46-ാമത് പ്രസിഡൻ്റാകുന്ന ബൈഡൻ ഏറ്റവും പ്രായമേറിയ പ്രസിഡൻ്റ് എന്ന റെക്കോർഡും നേടും.
പ്രധാനമന്ത്രി അഭിനന്ദിച്ചു
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായിരുന്ന ജോ ബൈഡനും,വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥി കമല ഹാരിസിനും ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യ യുഎസ് ബന്ധം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.