എട്ടു കോടിയിലധികം രൂപ തട്ടിയെടുത്ത വ്യാജ കോള്‍ സെന്റര്‍ പിടികൂടി



 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വ്യാജ കോള്‍ സെന്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധിപേരെ സൈബര്‍ ക്രൈം യൂണിറ്റ് പിടികൂടി. സംഭവത്തിലെ പ്രധാനപ്രതിയും കോള്‍ സെന്റര്‍ ഉടമയുമായ സാഹില്‍ ദിലാവരി ഉള്‍പ്പടെ 17 പേരെയാണ് പിടികൂടിയത്.


രജൗരി ഗാര്‍ഡനിലാണ് ഈ വ്യാജ കോള്‍ സെന്റര്‍ പ്രവര്‍ത്തിച്ചുവന്നത്. അമേരിക്കയിലെയും കാനഡയിലെയും ആളുകളെ ലക്ഷ്യമിട്ടാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി. തട്ടിപ്പിലൂടെ ഒരു വര്‍ഷത്തിനിടെ 2,268 പേരില്‍ നിന്നായി എട്ട് കോടിയിലധികം രൂപ തട്ടിയെടുത്തെന്നും പോലീസ് വ്യക്തമാക്കി
Previous Post Next Post