മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും




ശബരിമല: മണ്ഡലകാല പൂജകള്‍ക്കായി ഞായറാഴ്ച വൈകിട്ട് അഞ്ചിന് നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. ചിത്തിര ആട്ടവിശേഷ പൂജകള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാത്രി എട്ടിനാണ് നട അടച്ചത്. ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

- ഞായറാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയെയും മാളികപ്പുറം മേല്‍ശാന്തി എം.എന്‍. രജികുമാറിനെയും മേല്‍ശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും. തന്ത്രിയുടെ കാര്‍മികത്വത്തില്‍ സോപാനത്താണ് ചടങ്ങുകള്‍ നടക്കുക
Previous Post Next Post