കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണ വേട്ട. മൂന്നു കിലോ സ്വർണമാണ് എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടിയത്.
മൂന്നു വിമാനങ്ങളിലായി
ദുബായിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. എയർഏഷ്യ ,എമിറേറ്റ്സ്, എയർ അറേബ്യ എന്നീ വിമാനങ്ങളിലെ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.