വിയന്നയിൽ ആറിടങ്ങളിൽ ഭീകരാക്രമണം; രണ്ട് മരണം



ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ ഭീകരാക്രമണം. സെൻട്രൽ സിനനോഗിനടുത്താണ് വെടിവയ്പുണ്ടായത്. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് സംഭവം. ആറിടങ്ങളിലായി നടന്ന ഭീകരാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരിൽ ഒരു ഭീകരനും ഉൾപ്പെടുന്നു. പതിനഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്.
അക്രമികളുടെ ലക്ഷ്യമെന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല. അക്രമികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Previous Post Next Post