എ.കെ.ജി.സെന്ററില് അടിയന്തര യോഗം; മുഖ്യമന്ത്രിയും കോടിയേരിയും ബേബിയും പങ്കെടുക്കുന്നു

 





തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജന്‌സികള് സംസ്ഥാനത്തിന്റെ വിവിധ ഭാങ്ങളില് റെയ്ഡ് നടത്തുന്നതിനിടെ എ.കെ.ജി സെന്ററില് സിപിഎം നേതാക്കളുടെ അടിയന്തര യോഗം. മുഖ്യമന്ത്രി പിണറായി വിജയന്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തുന്നത്. എല്ഡിഎഫ് കണ്വീനര് എ.വിജയരാഘവന്, സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന് എന്നിവരും ചര്ച്ചയില് പങ്കെടുക്കുന്നുണ്ട്.

മറ്റു പാര്ട്ടി നേതാക്കളും എ.കെ.ജി സെന്ററിലേക്കെത്തിയിട്ടുണ്ടെന്നാണ് വിവരം. മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില് എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയുടെ വീട്ടില് നടന്ന

റെയ്ഡ് , ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രമായ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി. സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാന് വിളിപ്പിച്ചതും സിപിഎമ്മിന് കടുത്ത തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തില് കേന്ദ്ര ഏജന്‌സികള് പാര്ട്ടിയുമായും സര്ക്കാരുമായും ബന്ധപ്പെട്ട കണ്ണികളില് കുരുക്ക് മുറുക്കിയതിനിടെയാണ് അടിയന്തര യോഗം എന്നതും ശ്രദ്ധേയമാണ്.


Previous Post Next Post