മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു.





തിരുവനന്തപുരം:  ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു. ഗണ്‍മാന്റെ ഫോണ്‍ ജലീല്‍ പലപ്പോഴും ഉപയോഗിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. കൊച്ചിയിലെ  കസ്റ്റംസ് പ്രിവന്റീവ്  ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്യല്‍. 

 മന്ത്രി കെ ടി ജലീലിനും കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത് കേസിലാണ് നോട്ടീസ്. നികുതി ഇളവിലൂടെ കൊണ്ടു വന്ന ഖുര്‍ആന്‍ വിതരണം ചെയ്തത് ചട്ടലംഘനമാണെന്നാണ് കണ്ടെത്തല്‍. വിദേശ സംഭാവന നിയന്ത്രണചട്ടം ജലീല്‍ ലംഘിച്ചെന്നും ആരോപണമുണ്ട്.


أحدث أقدم