തിരു : സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നാണ് പദ്ധതി.
സർക്കാരിനെ ഇകഴ്ത്തിക്കാട്ടാൻ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റാത്ത രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. കെ-ഫോൺ പദ്ധതി പരിശോധിക്കാനുള്ള ശ്രമങ്ങൾ ഇതിന്റെ ഭാഗമാണ്. ജനങ്ങൾക്ക് ഏറെ നേട്ടമുണ്ടാക്കുന്ന പദ്ധതിക്ക് തുരങ്കം വയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഗുണമേൻമയുള്ള ഇന്റർനെറ്റ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സർക്കാർ കൊണ്ടുവന്ന പദ്ധതിയാണിത്. അന്വേഷണ ഏജൻസികളിലൂടെ ഇത്തരത്തിലുള്ള സർക്കാർ പ്രവർത്തനങ്ങൾക്ക് തടയിടാനുള്ള ശ്രമമാണ് ചിലർ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.