യു.എ.ഇയിലെ ദുബായില്‍ പുത്തന്‍ വീട് സ്വന്തമാക്കി മലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാല്‍. ഇവിടത്തെ ആഡംബര അപ്പാര്‍മെന്റ്സായ 'ആര്‍.പി ഹൈറ്റ്സി'ലാണ് മോഹന്‍ലാലിന്റെ പുതിയ വീട്. മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ സംവിധായകനും ബാല്യകാല സുഹൃത്തുമായ അശോക് കുമാര്‍ പുതിയ വീട്ടില്‍ അതിഥിയായി എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.
അശോക് കുമാറിന്റെ ഭാര്യ ബീനയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.