തിരുവനന്തപുരം : എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള 2020 നവംബർ മാസത്തെ റേഷൻ വിഹിതം നാളെ (06.11.2020) മുതൽ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.
AAY
മഞ്ഞ കാർഡിന്
30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായും, 1 കിലോ പഞ്ചസാര 21/- രൂപയ്ക്കും ലഭിക്കും.
കേന്ദ്ര സർക്കാരിന്റെ PMGKAY പദ്ധതി പ്രകാരം, കാർഡിന് 1 കിലോ പയർ അല്ലെങ്കിൽ കടല സൗജന്യമായി ലഭിക്കും. (കഴിഞ്ഞ മാസം പയർ/കടല വാങ്ങാത്തവർക്ക് അതും കൂടി ചേർത്ത് ഈ മാസം ലഭിക്കും
11.11.2020 മുതൽ PMGKAY പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും
PHH
പിങ്ക് കാർഡിലെഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും കിലോയ്ക്ക് 2/- രൂപാ നിരക്കിൽ ലഭിക്കും. കേന്ദ്ര സർക്കാരിന്റെ PMGKAY പദ്ധതി പ്രകാരം, കാർഡിന് 1 കിലോ പയർ അല്ലെങ്കിൽ കടല സൗജന്യമായി ലഭിക്കും. (കഴിഞ്ഞ മാസം പയർ കടല വാങ്ങാത്തവർക്ക് അതും കൂടി ചേർത്ത് ഈ മാസം ലഭിക്കും)
11/11/2020 മുതൽ PMGKAY പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും
NPS
നീല കാർഡിലെ
ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4/- രൂപാ നിരക്കിൽ ലഭിക്കും.
ലഭ്യതയ്ക്കനുസരിച്ച് കാർഡിന് 1 കിലോ മുതൽ 2 കിലോ വരെ ആട്ട കിലോയ്ക്ക് 17/- രൂപാ നിരക്കിൽ ലഭിക്കും.
NPNS
വെളള കാർഡിന്
2 കിലോ അരി കിലോയ്ക്ക് 10.90/- രൂപാ നിരക്കിൽ ലഭിക്കും.
ലഭ്യതയ്ക്കനുസരിച്ച് കാർഡിന് 1 കിലോ മുതൽ 2 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിൽ ലഭിക്കും.