വാളയാർ കേസ് പ്രതി ആത്മഹത്യ ചെയ്തു



കോട്ടയം : വാളയാർ കേസ് പ്രതി ആത്മഹത്യ ചെയ്തു. പ്രതി പ്രദീപ് കുമാറാണ് മരിച്ചത്. ലൈംഗിക പീഢനത്തെ തുടര്‍ന്ന് വളയാറില്‍ കൊല്ലപ്പെട്ട ദളിത് സഹോദരിമാരില്‍ ഇളയകുട്ടിയെ പീഡിപ്പിച്ച കേസിലായിരുന്നു പ്രദീപ് കുമാറിനെ പ്രതി ചേര്‍ത്തിരുന്നത്.

 ആലപ്പുഴ വയലാര്‍ സ്വദേശിയായ പ്രദീപിനെ ബുധനാഴ്ച്ച ഉച്ചയോടെ വീടിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു .സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക വിവരം. 



أحدث أقدم