രണ്ടില മരവിപ്പിച്ചു, ഇരുപക്ഷത്തിനും പുതിയ ചിഹ്നങ്ങൾ അനുവദിച്ചു



തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് (എം)-ലെ പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും 'രണ്ടില' ചിഹ്നം തങ്ങള്‍ക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ചിഹ്നം മരവിപ്പിച്ചു കൊണ്ട് സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ ഉത്തരവ് ഇറക്കി.  ഇപ്രകാരം ചിഹ്നം മരവിപ്പിച്ച നടപടി ഹൈക്കോടതിയില്‍ നിലവിലുളള  WP(c). 18633/2020, 18556/2020 എന്നീ കേസുകളിലെ വിധിക്ക് വിധേയമായിരിക്കും. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള കോണ്‍ഗ്രസ്സ് (എം) പി.ജെ.ജോസഫ് വിഭാഗത്തിന് 
 'ചെണ്ട' യും, കേരള കോണ്‍ഗ്രസ്സ് (എം) ജോസ്.കെ.മാണി വിഭാഗത്തിന് 'ടേബിള്‍ ഫാനും'  അനുവദിച്ചു.

Previous Post Next Post