ചങ്ങനാശേരി: കോവിഡ് കാലമായതിനാൽ മണ്ഡലകാല വ്രതാനുഷ്ഠാനം വീടുകളിൽ നടത്തണമെന്ന് എൻഎസ്എസ്.
കരയോഗങ്ങൾക്കയച്ച കത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആചാരങ്ങൾ പാലിച്ച് ക്ഷേത്രദർശനത്തിനുളള സാഹചര്യമില്ലാത്തതിനാലാണ് നിർദേശം.
കോവിഡ് കാലമായതിനാൽ വ്രാതാനുഷ്ഠാനത്തോടൊപ്പം ആചാരങ്ങൾ പാലിച്ച് ക്ഷേത്രദർശനം നടത്താൻ സാഹചര്യമില്ല. വീടുകൾ ശുദ്ധവൃത്തിയോടെ സൂക്ഷിച്ച് പ്രാർഥനാനിരതരാകണമെന്ന് എൻഎസ്എസ് യൂണിയൻ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും അയച്ച കത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ നിർദേശിച്ചു.