ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​യ അ​റു​പ​ത്തി​മൂ​ന്നു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​രെ പി​ടി​കൂ​ടി.



വാ​ള​യാ​ർ: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​യ അ​റു​പ​ത്തി​മൂ​ന്നു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​രെ പി​ടി​കൂ​ടി. ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും വാ​ള​യാ​ർ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് വാ​ള​യാ​ർ അ​തി​ർ​ത്തി​യി​ൽ​നി​ന്നും ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ത​മി​ഴ്നാ​ട് തേ​നി സ്വ​ദേ​ശി​ക​ളാ​യ ജ​യ​ശീ​ല​ൻ (36), കാ​ദ​ർ (36), ഓ​ട്ടോ​ഡ്രൈ​വ​ർ ഈ​റോ​ഡ് സ്വ​ദേ​ശി കേ​ശ​വ​ൻ (36) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഈ​റോ​ഡ് ജി​ല്ല​യി​ലെ പെ​രു​ന്തു​റ​യി​ൽ​നി​ന്നും പാ​സ​ഞ്ച​ർ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് കേ​ര​ള​ത്തി​ലേ​ക്കു ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്.

വാ​ള​യാ​ർ അ​തി​ർ​ത്തി​യി​ൽ ഇ​ട​പാ​ടു​കാ​ർ​ക്കു കൈ​മാ​റാ​ൻ നി​ല്ക്കു​ന്ന സ​മ​യ​ത്തു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഓ​ട്ടോ​റി​ക്ഷ​യും ക​ഞ്ചാ​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​നു ചി​ല്ല​റ​വി​പ​ണി​യി​ൽ 63 ല​ക്ഷം രൂ​പ വി​ല​വ​രും.

തൃ​ശൂ​ർ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലു​ള്ള ഇ​ട​നി​ല​ക്കാ​ർ​ക്കു കൈ​മാ​റാ​ൻ കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണി​ത്. ആ​ന്ധ്ര​യി​ൽ​നി​ന്നും ലോ​ഡു​ക​ണ​ക്കി​നു ക​ഞ്ചാ​വാ​ണ് ത​മി​ഴ്നാ​ട്ടി​ൽ സൂ​ക്ഷി​ച്ച് കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തു​ന്ന​ത്. ക​ന്പം, തേ​നി, ഒ​ട്ട​ൻഛ​ത്രം, പ​ഴ​നി, പെ​രു​ന്തു​റൈ, ദി​ണ്ടി​ഗ​ൽ. തി​രു​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ചാ​ണ് വി​ല്പ​ന.

Previous Post Next Post