അയല്‍ക്കൂട്ടങ്ങള്‍ക്ക് മൈക്രോഫിനാന്‍സ് വായ്പാ പദ്ധതിയില്‍ അപേക്ഷിക്കാം



സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന വനിതാശാക്തീകരണ പദ്ധതിയില്‍ മൈക്രോ ഫിനാന്‍സ് വായ്പ നല്‍കുന്നു.
ഇതിനായി കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ചിട്ടുള്ള പട്ടികജാതി വനിതകളുടെ അയല്‍ക്കൂട്ടങ്ങള്‍ ആയിരിക്കണം.
ഒരു അയല്‍ക്കൂട്ടത്തിന് പരമാവധി മൂന്ന് ലക്ഷം രൂപ വരെയാണ് വായ്പ. അംഗങ്ങളുടെ പ്രായപരിധി 18-55 വയസ്സ്.

Previous Post Next Post