പാമ്പാടിയിലെ ആദ്യ സ്ഥാനാർത്ഥി അങ്കം കുറിച്ചു ..


പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്തിലെ ആദ്യ സ്ഥാനാർത്ഥി ശ്രീ C v വറുഗീസ് ( ജോയി ചിറക്കത്തോട്ടം ) പ്രചരണം ആരംഭിച്ചു കഴിഞ്ഞ ആഴ്ച്ച മുതൽ  പാമ്പാടി ഗ്രാമപഞ്ചായത്തിലെ 6 ആം വാർഡിലെ 2 ബൂത്തുകളിലെ വോട്ടർമാരെ നേരിൽ കണ്ട് ഒന്നാം പ്രചരണ ഘട്ടം ആരംഭിച്ചതായി ശ്രീ ജോയി ചിറക്കത്തോട്ടം പാമ്പാടിക്കാരൻ ന്യൂസിനോട്  പറഞ്ഞു പാമ്പാടി ടൗൺ ഉൾപ്പെടുന്ന പ്രദേശമാണ് 6 ആം വാർഡ് പക്ഷെ വികസനം പുറകോട്ട് അടിക്കുന്ന സമീപനം മാറ്റി പാമ്പാടിക്ക് പുതിയ മുഖഛായ നൽകി വികസനം എന്നത് വാക്കിൽ ഒതുക്കാതെ പ്രവർത്തിപഥത്തിൽ എത്തിക്കാനാണ് തൻ്റെ ശ്രമമെന്ന് ശ്രീ ജോയി ചിറക്കത്തോട്ടം പറഞ്ഞു 
മറ്റൊരു പ്രത്യേകത എന്നത് തികച്ചും സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് ശ്രീ ജോയി ചിറക്കത്തോട്ടം ഇത്തവണയും തിരഞ്ഞെടുപ്പിനെ നേരിടുന്നത് ശ്രീ ജോയി ചിറക്കത്തോട്ടത്തിന് പാമ്പാടിക്കാരൻ ന്യൂസിൻ്റെ വിജയാശംസകൾ നേരുന്നു
أحدث أقدم