പാമ്പാടി : കെഎസ്ആർടിസി ഒറവയ്ക്കൽ - ളാക്കാട്ടൂർ വഴിയുള്ള ബസ് സർവീസ് പുനരാരംഭിച്ചു. ളാക്കാട്ടൂർ, പൂതിരിക്കൽ വഴിയാണ് പുതിയ കെഎസ്ആർടിസി സർവീസ് ആരംഭിച്ചിരിക്കുന്നത്. രാവിലെ 7.30ന് പൊൻകുന്നത്തു നിന്നും പുറപ്പെടുന്ന ബസ്, കൂരാലി, പന്തമാക്കൽ, ചെങ്ങളം, പള്ളിക്കത്തോട്, കൂരോപ്പട, ളാക്കാട്ടൂർ, എം ജി എം ഹയർ സെക്കൻഡറി സ്കൂൾ, പൂതിരി, ഒറവയ്ക്കൽ, മണർകാട്, കഞ്ഞിക്കുഴി വഴി കോട്ടയത്ത് എത്തും. വൈകിട്ട് അഞ്ചിന് തിരികെ കോട്ടയം ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന സർവീസ്, പൊൻകുന്നം വഴി മുണ്ടക്കയം വരെയാണ് സർവീസ് നടത്തുന്നത്.
വർഷങ്ങളായി അയർക്കുന്നം, ളാക്കാട്ടൂർ ഭാഗങ്ങളിലേക്കുണ്ടായിരുന്ന ബസ് സർവീസ് ഇടക്കാലത്ത് നിർത്തിയിരുന്നത് ഈ പ്രദേശങ്ങളിലെ യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭപ്പെട്ടിരുന്നു.