ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി






'ബെo ഗളൂരൂ: 'കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി.

നാല് ദിവസത്തേക്ക് കൂടിയാണ് കസ്റ്റഡി നീട്ടിയത്. ബെംഗളൂരു സിവിൽ ആന്റ് സിറ്റി സെഷൻസ് കോടതിയുടേതാണ് നടപടി.

കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നു. നേരത്തെ ബിനീഷിനെ പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഞ്ച് ദിവസമാണ് കോടതി അനുവദിച്ചത്. ഈ കാലവധി ഇന്ന് തീരുന്നമുറയ്ക്കാണ് കസ്റ്റഡി കാലാവധി നീട്ടാനാവശ്യപ്പെട്ട് വീണ്ടും ഇ.ഡി അപേക്ഷ നൽകിയത്.

അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന കണ്ടെടുത്തതായി ഇ.ഡി കോടതിയെ അറിയിച്ചു. ഈ കാർഡിൽ ബിനീഷിന്റെ ഒപ്പുണ്ട്. കൂടുതൽ അന്വേഷണത്തിനായി ബിനീഷിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്നാണ് ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടത്. പ്രവർത്തനം അവസാനിപ്പിച്ച മൂന്ന് കമ്പനികളുമായി ബിനീഷിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണത്തിന് ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്നും ഇ.ഡി.അഭിഭാഷകർ കോടതിയെ അറിയിച്ചു.

അതേ സമയം ബിനീഷിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടും ഇ.ഡി.ചികിത്സ നിഷേധിച്ചുവെന്ന് ബിനീഷിന്റെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു.
Previous Post Next Post