‘ഓഫീസിലെ ചവറെല്ലാം നീക്കി, ഇതൊക്കെ ആളുകൾ ഇന്നലെ കൊണ്ടുവന്നിട്ടതാ’


ശാസ്തമംഗലത്ത് കൗൺസിലറുടെ ഓഫിസിലെ മാലിന്യങ്ങൾ നീക്കം ചെയ്തുവെന്ന് ആർ ശ്രീലേഖ. കോർപ്പറേഷൻ അതിവേഗം വൃത്തിയാക്കിയെന്ന് ഫേസ് ബുക്കിൽ വീഡിയോ പങ്കുവച്ച് ശ്രീലേഖ പറഞ്ഞു.

“രണ്ട് ദിവസം മുൻപ് ഞാൻ ചവറിന്‍റെ പ്രശ്നം പറഞ്ഞിരുന്നില്ലേ? എല്ലാം മാറി. ഞാനത് കാണിച്ചുതരാം. എല്ലാം കെട്ടിപ്പെറുക്കി വച്ചിട്ടുണ്ട്. ഈ കുപ്പികളൊക്കെ ഇന്നലെ ആളുകൾ കുടിച്ചിട്ട് കൊണ്ടുവന്നിട്ടതാ. അതെല്ലാം പെറുക്കി ഒരു മൂലയിൽ വച്ചിട്ടുണ്ട്. എടുത്തുകളയാനുള്ള ചവറുകൾ വണ്ടിയിൽ കേറ്റിയിട്ടുണ്ട്. ഒരു കോർപ്പറേഷനാകുമ്പോൾ ഇങ്ങനെ വേണം പ്രവർത്തിക്കാൻ. വളരെ നന്നായി വൃത്തിയാക്കിയിട്ടുണ്ട്”- എന്നാണ് വീഡിയോയിൽ ശ്രീലേഖ പറയുന്നത്.

Previous Post Next Post