കൊലപാതകമെന്ന് പ്രാഥമിക നിഗമനം. ഒന്നാം മൈയിൽ സ്വദേശിയായ സജീവനെയാണ്(55) സുഹൃത്തായ ബാലകൃഷ്ണന്റെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ചക്കുപള്ളത്ത് തോട്ടം പണിക്കെത്തിയതോടെയാണ് സജീവനും ബാലകൃഷ്ണനും തമ്മില്‍ സുഹൃത്തുക്കളായത്. ദീപാവലി ആഘോഷിക്കാന്‍ ബാലകൃഷ്ണന്‍ സജീവനെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഇരുവരും ബൈക്കില്‍ പുറത്തേയ്ക്ക് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. രാത്രിയോടെയാണ് ഇരുവരും തിരിച്ചെത്തിയത്. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. എന്നാൽ ഇവര്‍ പുലര്‍ച്ചെ തന്നെ നാട്ടുകാരെ വിളിച്ചുണര്‍ത്തി സജീവന്‍ ഉണരുന്നില്ലെന്നും ഹൃദയാഘാതമാണോയെന്ന് സംശയമുണ്ടെന്നും ഇവര്‍ പറഞ്ഞു. സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ സജീവന്റെ കഴുത്തില്‍ വലിയ മുറിപ്പാട് കണ്ടെത്തി. സമീപത്തുണ്ടായിരുന്ന സാരി പിരിച്ച നിലയില്‍ കണ്ടതോടെ പോലീസ് കൊലപാതകമാകമെന്ന പ്രാഥമിക നിഗമനത്തിലെത്തി. പോസ്റ്റുമോര്‍ട്ടം നടത്തിയതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവ സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരുമെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. കുമളി സി.ഐ. ജോബിന്‍ ആന്റണി, എസ്.ഐ. പ്രശാന്ത് പി. നായര്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.