ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ രാജ്യം മുഴുവൻ പതിവു രീതിയിലാകും





ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ രാജ്യം മുഴുവൻ പതിവു രീതിയിലാകും
ആദ്യഘട്ടത്തില്‍ പകുതി സര്‍വീസുകളാണ് പുനരാരംഭിക്കുക.
രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കും

കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമാനുമതിയ്ക്ക് വിധേയമായാണ് സര്‍വീസുകള്‍ നടത്തുക. ഡിസംബറില്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു.

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സമയക്രമീകരണത്തില്‍ റെയില്‍വേ കഴിഞ്ഞ മാസം മാറ്റം കൊണ്ടുവന്നിരുന്നു.

പുതിയ മാറ്റം പ്രകാരം ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെയും ഈ സേവനം യാത്രക്കാര്‍ക്ക് ലഭിക്കും.

Previous Post Next Post