ന്യൂഡൽഹി: മണിപ്പൂർ തൗബൾ ജില്ലയിലെ നോങ്പോക് സെക്മയ് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷൻ. തമിഴ്നാട് സേലം ജില്ലയിലെ എ.ഡബ്ല്യു.പി.എസ് സുരമംഗലം രണ്ടാം സ്ഥാനവും അരുണാചൽപ്രദേശ് ചങ്കലാങ് ജില്ലയിലെ കർസാങ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രാജ്യത്തെ 16,671 സ്റ്റേഷനുകളിൽനിന്ന് തിരഞ്ഞെടുത്ത ആദ്യ 10 റാങ്കുകളിലും കേരളം സ്ഥാനം പിടിച്ചില്ല.
ചണ്ഡിഗഢിലെ ജിൽമിലി, ഗോവയിലെ സങ്കുവേം, അന്തമാൻ നികോബാറിലെ കാളിഘട്ട്, സിക്കിമിലെ പക്യോങ്, യു.പി മൊറാദാബാദിലെ കൻത്, ദാദ്ര നഗർ ഹവേലിയിലെ ഖൻവേൽ, തെലങ്കാനയിലെ ജമ്മികുന്ത എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളിൽ സ്ഥാനം പിടിച്ച മറ്റു പൊലീസ് സ്റ്റേഷനുകൾ.