ഹൈദരാബാദ്. 'ബാഹുബലി' താരം പ്രഭാസിന്റെ ബിഗ് ബഡ്ജറ്റ് തെലുങ്ക് ചിത്രമായ സലാറില്‍ മോഹന്‍ലാല്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നു.
കെ ജി എഫ് ചാപ്റ്റര്‍ 2നു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഗോഡ്ഫാദര്‍ റോളിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നതെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാവുമെന്നും പറയപ്പെടുന്നു.