പാമ്പാടിയിൽ വാഹന അപകടം ചെങ്ങളം സ്വദേശിക്ക് പരിക്ക്.




പാമ്പാടി :പാമ്പാടി ടൗണിലെ ബേക്കറിയിൽ പലഹാര വിതരണം കഴിഞ്ഞ് മണർകാട് ഭാഗത്തേക്ക്‌ വരികയായിരുന്ന ഡെലിവറി ഓട്ടോയും പടിഞ്ഞാറു നിന്ന് വരികയായിരുന്ന ഭാരത് ബെൻസിന്റെ ട്രക്കുമായി വിമലാംബിക സ്കൂളിനടുത്തുള്ള പെട്രോൾ പമ്പിന് മുൻവശം കെ കെ റോഡിൽ വച്ച് കൂട്ടി ഇടിച്ച് യുവാവിന് സാരമായ പരുക്കേറ്റു.പുതുപ്പള്ളി ബെസ്റ്റ് ബേക്കറിയുടെ ബോർമയിലെ സാധനങ്ങൾ വിവിധ ബേക്കറികളിൽ എത്തിക്കുന്ന വിതരണ ഓട്ടോയുടെ മുൻചക്രം ഊരി പോയതാണ് അപകട കാരണം. പരിക്കേറ്റ കുമരകം ചെങ്ങളം സ്വദേശി നീരജിനെ അപകട സമയം അതുവഴി വന്ന പാമ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്കിന്റെ വാഹനത്തിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിൽ കുടുങ്ങിയ നീരജിനെ (32) ഓടി കൂടിയ നാട്ടുകാരാണ് മുൻവശം പൊളിച്ച് പുറത്തെടുത്തത്. മുഖത്ത് മുറിവും കാലിന്റെ അസ്ഥിക്ക് പൊട്ടലും ഉണ്ട്. പോലീസിനെ വിളിച്ച് ലഭ്യമാകാഞ്ഞതിനെ തുടർന്ന് പാമ്പാടി ഫയർ ഫോഴ്‌സിനെ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  അഡ്വ: സിജു K ഐസക്ക്  വിളിച്ചു വരുത്തി അവർ വാഹനം നീക്കിയാണ് കെ കെ റോഡിലെ ഗതാഗതം പുനസ്ഥാപിച്ചത്.
Previous Post Next Post