പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു







കോട്ടയം: പാചകവാതകം ചോർന്നു തീപിടിച്ച് പൊള്ളലേറ്റു ചികിത്സയിലായിരുന്ന കുടമാളൂർ ഷെയർവില്ലയിൽ വിളക്കുമാടത്ത് ജെസി മാത്യു (60) മരിച്ചു. കോഴഞ്ചേരി കുഴിക്കാല സിഎംഎസ് ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലും സിഎംഎസ് കോളജ് റിട്ട. വൈസ് പ്രിൻസിപ്പൽ ഡോ. വൈ. മാത്യുവിന്റെ ഭാര്യയുമാണ്.

കഴിഞ്ഞ 7നു രാത്രി 11നാണ് പൊള്ളലേറ്റത്. പാചകവാതകം ചോർന്നതറിഞ്ഞ് അടുക്കളയിൽ എത്തി ലൈറ്റിന്റെ സ്വിച്ചിടുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു വെസ്റ്റ് പൊലീസ് പറഞ്ഞു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  



Previous Post Next Post